Today: 01 Jun 2025 GMT   Tell Your Friend
Advertisements
സ്ളോവാക്യയില്‍ കരടി മാംസം വില്‍ക്കാന്‍ അനുമതി
Photo #1 - Europe - Otta Nottathil - slovakia_bear_meat_sale
ബ്രാറ്റിസ്ളാവ: യൂറോപ്യന്‍ രാജ്യമായ സ്ളോവാക്യയില്‍ ബ്രൗണ്‍ കരടികളെ കൊന്ന് മാംസം വില്‍പന നടത്താന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തതോടെയാണ് വെടി വച്ചു കൊന്ന് മാംസം ജനങ്ങള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തില്‍ രാജ്യത്തെ 1300 കരടികളില്‍ നാലിലൊന്നിനെ വെടിവച്ചു കൊല്ലാനുള്ള പദ്ധതിക്ക് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനപ്രകാരം നിയമപരവും ശുചിത്വപരവുമായ എല്ലാ വ്യവസ്ഥകളും പാലിച്ച് അടുത്തയാഴ്ച മുതല്‍ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സംഘടനകള്‍ക്ക് കരടിമാംസം വില്‍പനയ്ക്കു വയ്ക്കാം.

വന്യ മൃഗങ്ങളെ ഭയന്ന് ആളുകള്‍ ജീവിക്കുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നായിരുന്നു കരടികളെ വെടിവച്ചു കൊല്ലാന്‍ തീരുമാനിച്ചയുടന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്‍ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന വന്യമൃഗമാണ് തവിട്ടു കരടികള്‍. കാട്ടു പന്നികള്‍ പെരുകുകയും ഇവ കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയാകുകയും ചെയ്തതോടെ ഇറ്റലി, പോളണ്ട്,ഹംഗറി, ഫ്രാന്‍സ് തുടങ്ങി മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇവയുടെ നിശ്ചിത ശതമാനത്തിനെ വെടിവച്ചു കൊന്നാണ് നിയന്ത്രിക്കുന്നത്.
- dated 31 May 2025


Comments:
Keywords: Europe - Otta Nottathil - slovakia_bear_meat_sale Europe - Otta Nottathil - slovakia_bear_meat_sale,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us